രാഹുൽ മാങ്കൂട്ടത്തിലിനെ പൂട്ടാൻ പൊലീസ് നീക്കം തുടങ്ങിയിട്ട് ഒരാഴ്ച; പാലക്കാട് എത്തിയത് അതീവ രഹസ്യമായി
ഏകദേശം ഒരാഴ്ച നീണ്ട വ്യക്തമായ പ്ലാനുകൾക്ക് ശേഷമാണ് മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസ് പൂട്ടിയത്. പ്രതിരോധിക്കാനോ കരുക്കൾ നീക്കാനോ സമയം നൽകാതെ പുലർച്ചെ അതീവ നാടകീയമായ നീക്കങ്ങൾക്ക് ശേഷമാണ് പാലക്കാട്ടെ കെ പി എം ഹോട്ടലിൽ നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വനിത പൊലീസടക്കം എട്ടംഗ സംഘം, എത്തിയത് അതീവ രഹസ്യമായി.
അതിജീവിതയിൽ നിന്ന് വേണ്ട തെളിവുകൾ ശേഖരിച്ച് മൊഴിരേഖപ്പെടുത്തിയതിന് ശേഷമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ കെ പി എം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്ന് പിടികൂടുന്നത്. തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരി. ആദ്യത്തെ ഒന്നും രണ്ടും കേസുകളിൽ ഉള്ളതുപോലെ തന്നെ സമാനമായ കാര്യങ്ങൾ തന്നെയായിരുന്നു മൂന്നാമത്തെ കേസിലും ഉണ്ടായിരിക്കുന്നത്.
ആദ്യം വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും പിന്നീട് ഗര്ഭിണിയാകുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തു. എന്നാൽ മൂന്നാമാത്തെ കേസിൽ രാഹുലിന് കുരുക്കായത് പരാതിക്കാരിയുടെ പക്കലുണ്ടായിരുന്ന നിർണായക തെളിവുകളായിരുന്നു. കൂടുതൽ ആഴത്തിലുള്ള തെളിവുകളാണ് യുവതി പ്രത്യേക അന്വേഷണംസംഘത്തിന് കൈമാറിയിട്ടുള്ളത്. ഗർഭഛിദ്രം നടത്തിയതിനുശേഷം കൃത്യമായ വിവരങ്ങൾ യുവതി ശേഖരിച്ചിരുന്നു. ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെ യാണ് തെളിവുകൾ ശേഖരിക്കാൻ തുടങ്ങിയതെന്ന് പരാതിക്കാരിയുടെ മൊഴി. ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിളും രാഹുൽ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നതിനും വ്യക്തമായ തെളിവുകൾ ഉണ്ട്. പാലക്കാട് ഒരുമിച്ച് താമസിക്കാൻ ഫ്ലാറ്റ് വാങ്ങാൻ നീക്കം നടത്തി. അതിനായി യുവതിയോട് പണം ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളിൽ ചിലത് പരാതിക്കാരി വാങ്ങി നൽകി. ഫെനി നൈനിന്റെ പേരും പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. ഫെനി നൈനാന് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്ന് യുവതി മൊഴി നൽകി.
യുവതിയുടെ കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ടു തുടങ്ങിയ ബന്ധമായിരുന്നു ഇത്. കുടുംബ ബന്ധം വേർപ്പെടുത്തിയ ശേഷം രാഹുൽ പലയിടങ്ങളിൽ എത്തിച്ച് യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു
