രാജ്യത്ത് രണ്ട് വർഷത്തിനകം മണ്ണെണ്ണ ഉത്പാദനം പൂർണമായും നിർത്താൻ തീരുമാനം
Apr 11, 2023, 15:08 IST

രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു. രണ്ട് വർഷത്തിനകം ഉത്പാദനം പൂർണമായും നിർത്താനാണ് തീരുമാനം. പൊതുവിതരണ, പെട്രോളിയം മന്ത്രാലയ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ വിഹിതം വർധിപ്പിക്കില്ലെന്നും കേന്ദ്രം അറിയിച്ചതായി മന്ത്രി പറഞ്ഞു. കേരളത്തിന് ആവശ്യമായ മണ്ണെണ്ണ കഴിഞ്ഞ ക്വാർട്ടറിൽ അമ്പത് ശതമാനം വെട്ടിക്കുറച്ചെന്നും ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.