മദ്യനയത്തിൽ ആലോചന നടന്നില്ലെന്നത് കള്ളം, ടൂറിസം മന്ത്രിയും ഇടപെട്ടു: സതീശൻ

satheeshan

മദ്യനയത്തിൽ ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മദ്യനയത്തിൽ ആലോചന നടന്നിട്ടില്ലെന്നത് കള്ളമാണ്. വിഷയത്തിൽ ടൂറിസം മന്ത്രിയും ഇടപെട്ടിട്ടുണ്ട്. ടൂറിസം മന്ത്രി എക്‌സൈസ് മന്ത്രിയെ മറികടന്നാണ് ഇടപെട്ടെന്നും ഇത് എന്തിനാണെന്നും സതീശൻ ചോദിച്ചു

മദ്യനയത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും ബാറുടമകളുടെ പങ്കെടുപ്പിച്ച് സൂം മീറ്റിംഗും ധനകാര്യ സമിതി യോഗവും ചേർന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മദ്യനയം മാറ്റത്തൽ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തത്. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു

സൂം മീറ്റിംഗിൽ ബാർ ഉടമകളുടെ പ്രതിനിധികളും പങ്കെടുത്തിട്ടുണ്ട്. ഡിജിപിക്ക് എക്‌സൈസ് മന്ത്രി നൽകിയ പരാതി അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനല്ലേ. സർക്കാരിനെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു.
 

Share this story