കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം; നടുറോഡിൽ മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്പോര്

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെനാരോപിച്ച് , ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷമായിരുന്നു തര്‍ക്കം. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.സ്വകാര്യ വാഹനത്തിലായിരുന്നു മേയറും സംഘവും യാത്ര ചെയ്തിരുന്നത്.

‌അതേസമയം, കാർ കുറികെ ഇട്ട് യാത്ര മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാട്ടി കെഎസ്ആർടിസി ഡ്രൈവർ യദു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തർക്കത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ ഡ്രൈവറുടെ പരാതിയിന്മേൽ കേസെടുക്കൂ എന്ന് പൊലീസ് പറഞ്ഞു.

Share this story