മോദി മാജിക് കൊണ്ട് രക്ഷപ്പെടാനാകില്ലെന്ന് ബിജെപിക്ക് വ്യക്തമായി: കെ മുരളീധരൻ

muraleedharan

കർണാടകയിൽ ബിജെപി തകർന്നടിഞ്ഞെന്ന് കെ മുരളീധരൻ. മോദി എന്ന മാജിക് കൊണ്ട് രക്ഷപ്പെടാൻ കഴിയില്ലെന്ന് ബിജെപിക്ക് വ്യക്തമായി. ബിജെപിയെ നേരിടാൻ ഇപ്പോഴും കോൺഗ്രസ് തന്നെയുള്ളുവെന്ന് ഇതോടെ തെളിഞ്ഞതായും മുരളീധനർ പറഞ്ഞു. 

അതേസമയം വൻ ഭൂരിപക്ഷം നേടി സർക്കാരുണ്ടാക്കാനൊരുങ്ങുന്ന കോൺഗ്രസിന് മറ്റൊരു തലവേദനയാണ് മുഖ്യമന്ത്രിയായി ആരെ തീരുമാനിക്കുമെന്നത്. വലിയ സ്വാധീനമുള്ള നേതാക്കളായ ഡികെ ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കും. തന്റെ പിതാവ് മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞ് സിദ്ധരാമയ്യയുടെ മകൻ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. 

തർക്കം ഉടലെടുത്താൽ ഡികെ ശിവകുമാറിനിന് പിന്നിലും സിദ്ധരാമയ്യക്ക് പിന്നിലും എംഎൽഎമാർ രണ്ട് ചേരിയായി അണിനിരന്നേക്കും. ഇത് വലിയ പ്രതിസന്ധിയാകും കോൺഗ്രസിനുണ്ടാക്കുക. അടുത്ത ദിവസം തന്നെ അടിയന്തര യോഗം കോൺഗ്രസ് വിളിച്ചു ചേർത്തിട്ടുണ്ട്. മുഖ്യമന്ത്രി ആരാകണമെന്നതിൽ ഈ യോഗത്തിൽ ധാരണയാകും.
 

Share this story