അരിക്കൊമ്പനെ ഒറ്റയ്ക്ക് കിട്ടുക ശ്രമകരം; ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തുമെന്ന് മന്ത്രി

saseendran

അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തും. കാലാവസ്ഥ അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ ഒറ്റയ്ക്ക് കിട്ടുക ശ്രമകരമായ ദൗത്യമാണ്. പ്രദേശത്തെ ആൾക്കൂട്ടം വെല്ലുവിളിയാകും. അതേസമയം അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 

മുദ്ര വെച്ച കവറിൽ ഇത് കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ നിർദേശപ്രകാരമാണ് രഹസ്യസ്വഭാവം സൂക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.


 

Share this story