ആർക്ക് വോട്ട് ചെയ്യണമെന്നത് ഓരോരുത്തരുടെ തീരുമാനം; എസ് ഡി പി ഐ പിന്തുണ തള്ളാതെ പ്രേമചന്ദ്രൻ

premachandran

എസ് ഡി പി ഐ പിന്തുണ തള്ളാതെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ. മതേതര സർക്കാർ അധികാരത്തിൽ വരാൻ പല സംഘടനകളും പിന്തുണ നൽകും. ഏത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നത് ഓരോരുത്തരുടെയും തീരുമാനമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന യുഡിഎഫ് തീരുമാനത്തിന് ഒപ്പമുണ്ടോ എന്ന ചോദ്യത്തിന് ആലോചിച്ച് മറുപടി നൽകാമെന്നായിരുന്നു പ്രേമചന്ദ്രന്റെ മറുപടി. പിന്തുണ വേണ്ടെന്ന് യുഡിഎഫ് തീരുമാനമെടുത്തതായി അറിയില്ല. 

രാഹുൽ ഗാന്ധി പ്രകടനപത്രികാ സമർപ്പണത്തിന് എത്തിയപ്പോൾ പാർട്ടി പതാകകൾ ഒഴിവാക്കിയത് തിരഞ്ഞെടുപ്പ് റാലി അല്ലാത്തതിനാലാണ്. അതിന് മറ്റൊരു വ്യാഖ്യാനം നൽകേണ്ടതില്ല. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ നിലവാരത്തകർച്ചയെ സൂചിപ്പിക്കുന്നതാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

Share this story