ഭരണം കിട്ടുമെന്നതിനാൽ ആഗ്രഹമുള്ള കുറേ പേർ സ്ഥാനാർഥികളാകാൻ വരുന്നത് സ്വാഭാവികം: ഷാഫി പറമ്പിൽ
Mar 18, 2026, 15:12 IST
എംപിമാർ മത്സരിക്കുന്നത് സംബന്ധിച്ച തർക്കം കോൺഗ്രസിൽ തുടരവെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം. ഭരണം കിട്ടുമെന്നതിനാൽ ആഗ്രഹമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാകാൻ വരുന്നത് സ്വാഭാവികമാണ്. സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രശ്‌നം കോൺഗ്രസിൽ മാത്രമല്ല ഉള്ളത്
ഡൽഹിയിൽ നടക്കുന്നത് എംപിമാരെ കുറിച്ചുള്ള ചർച്ച മാത്രമല്ല. മറ്റ് സീറ്റുകളിലേക്കുള്ള ചർച്ചയും നടക്കുന്നുണ്ട്. എംപിമാരിലേക്ക് വിഷയം കേന്ദ്രീകരിക്കേണ്ടതില്ല. പികെ ശശിയുടെ കാര്യത്തിൽ പാർട്ടിയെടുക്കുന്നതാണ് തന്റെയും തീരുമാനം
സിപിഎം വിട്ടുവന്നവരെ പിന്തുണക്കുന്നത് രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണ്. രമേഷ് പിഷാരടി പാലക്കാടിന് യോജിച്ച വ്യക്തിയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു
