സിബിഐയേക്കാൾ വലുതല്ലല്ലോ; വീണ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെയെന്ന് എംവി ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിബിഐയേക്കാൾ വലുതല്ലല്ലോ എസ് എഫ് ഐ ഒയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ എം വി ഗോവിന്ദൻ തയ്യാറായില്ല.

എക്‌സാലോജിക്ക്-സിഎംആർഎൽ ഇടപാടിലെ അന്വേഷണം എസ്എഫ്‌ഐഒക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുളളഏറ്റവും ഉയർന്ന അന്വേഷണമാണിത്. എക്‌സാലോജിക്കും സിഎംആർഎല്ലും കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. അന്വേഷണ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

Share this story