പൂജ നടന്നത് പൊന്നമ്പലമേട്ടിൽ തന്നെയാണെന്ന് ഉറപ്പില്ല; ദൃശ്യങ്ങളിലുള്ളത് വലിയ തട്ടിപ്പുകാരനെന്ന് ദേവസ്വം ബോർഡ്

narayanan

തമിഴ്‌നാട് സ്വദേശി പൂജ നടത്തിയ സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. ഇനി പൊന്നമ്പലമേടാണെങ്കിൽ വനംവകുപ്പിന്റെ അനുമതിയോടെയാണോ അകത്ത് കടന്നതെന്ന് അന്വേഷിക്കണം. പൂജ നടത്തുന്നതായി ദൃശ്യങ്ങളിൽ കാണുന്നയാൾ വലിയ തട്ടിപ്പുകാരനാണ്. ശബരിമല തന്ത്രിയുടെ ബോർഡ് വെച്ച് കാർ ഉപയോഗിച്ചിരുന്നു. ദേവസ്വം കമ്മീഷണർ ഇന്ന് തന്നെ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു

അനധികൃതമായി വനത്തിൽ കയറിയതിന് തമിഴ്‌നാട് സ്വദേശി നാരായണനെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരാഴ്ച മുമ്പാണ് ഇയാൾ പൊന്നമ്പലമേട്ടിൽ പൂജ നടത്തിയത്. ശബരിമ കീഴ്ശാന്തിയുടെ സഹായിയായിരുന്നു നാരായണൻ എന്നാണ് വിവരം.
 

Share this story