മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശയാത്രക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ല: കെ സുരേന്ദ്രൻ

K surendran

മുഖ്യമന്ത്രി പിണറായി വിജയന്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വകാര്യയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നതെങ്കിൽ പണം സ്വന്തം കൈയ്യിൽ നിന്നും ചെലവഴിക്കുകയാണ് ചെയ്യേണ്ടത്.

നാടിന്റെ ആവശ്യങ്ങൾക്ക് ഭരണാധികാരികൾ വിദേശത്ത് പോകുമ്പോഴാണ് ഖജനാവിലെ പണം ഉപയോഗിക്കേണ്ടത്. എന്നാൽ കേരള മുഖ്യമന്ത്രി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതാണ് പതിവ്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങൾ അറിയുമോയെന്നും സുരേന്ദ്രൻ ചോദിച്ചു

മാത്യു കുഴൽനാടന്റെ മാസപ്പടി കേസിലെ ഹർജി ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ളതാണ്. പിണറായി വിജയനെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ ഹർജി നൽകിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Share this story