വ്യക്തിപരമായ നിലപാട് പാർട്ടിയുടേതല്ല; പ്രിന്റു മഹാദേവനെ തള്ളി രാജീവ് ചന്ദ്രശേഖർ

rajeev

രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാവ് പ്രിന്റു മഹാദേവന്റെ പരാമർശം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വ്യക്തിപരമായ നിലപാട് പാർട്ടിയുടെ നിലപാട് അല്ലെന്നും പുറത്തുവന്ന ചാറ്റുകളെ കുറിച്ച് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു

അതേസമയം തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രിന്റു മഹാദേവൻ പ്രതികരിച്ചു. പോലീസ് തന്റെ വീട്ടിൽ കയറി നരവേട്ട നടത്തി. താൻ അഹിംസാവാദിയാണെന്നും ഇന്നുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പ്രിന്റു പറഞ്ഞു

എന്റെ വാക്കുകൾ വളച്ചൊടിച്ചു. ബോധപൂർവം ചർച്ച നടത്തിയ അവതാരക തേജോവധം ചെയ്തു. ചർച്ച നടത്തിയ അവതാരകയ്ക്കും ചാനലിനും എതിരെ നിയമ നടപടി സ്വീകരിക്കും. രാജ്യത്തെ സംബന്ധിച്ച വിഷയത്തിൽ എന്റെ പ്രതികരണം വൈകാരികമാണെന്നും പ്രിന്റു മഹാദേവൻ പ്രതികരിച്ചു.
 

Tags

Share this story