സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്നാണ് നിർദേശം; ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് കെ മുരളീധരൻ
Thu, 11 May 2023

ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് കെ മുരളീധരൻ. ഇന്നലെ ചേർന്ന ലീഡേഴ്‌സ് മീറ്റിൽ സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്നാണ് നിർദേശം. സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകും. നിയമസഭയിലേക്ക് ഇനി മത്സരിക്കാനില്ല. പാർട്ടി പുനഃസംഘടന 30നുള്ളിൽ പൂർത്തിയാക്കുമെന്നും മുരളീധരൻ പറഞ്ഞു
വയനാട്ടിൽ രണ്ട് ദിവസങ്ങളിലായി നടന്ന ലീഡേഴ്‌സ് മീറ്റിലാണ് ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് കെ മുരളീധരനും ടി എൻ പ്രതാപനും പ്രഖ്യാപിച്ചത്. എന്നാൽ വി ഡി സതീശനും ബെന്നി ബെഹന്നാനും നടത്തിയ പ്രസംഗത്തിന് പിന്നാലെ പാർട്ടി തീരുമാനം അനുസരിക്കാമെന്ന് ഇരുവരും അറിയിക്കുകയായിരുന്നു.