ആലപ്പുഴയിൽ സഹോദരിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം; സഹോദരൻ കസ്റ്റഡിയിൽ

police line

ആലപ്പുഴയിൽ സഹോദരിയെ കൊന്ന് വീടിനുള്ളിൽ സഹോദരൻ കുഴിച്ചുമൂടിയതായി സംശയം. വീടിനകുത്ത് കുഴിച്ച് പരിശോധിക്കുന്നതിനായി പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി

പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മ കൊല്ലപ്പെട്ടതായാണ് സംശയിക്കുന്നത്. ബുധനാഴ്ച മുതലാണ് റോസമ്മയെ കാണാതായത്. 

സംഭവത്തിൽ റോസമ്മയുടെ സഹോദരൻ ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കയ്യബദ്ധം പറ്റിയെന്ന് ബെന്നി ബന്ധുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം.
 

Share this story