നവജാത ശിശുവിനെ കൊലപ്പെടുത്തിയത് ഫ്‌ളാറ്റിലെ താമസക്കാരിയെന്ന് സൂചന; പരിശോധന തുടരുന്നു

kochi

കൊച്ചി പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാരി തന്നെയെന്ന് സൂചന. ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ താഴേക്ക് എറിഞ്ഞു കൊന്നുവെന്നാണ് നിഗമനം. ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഡിസിപി കെ സുദർശനൻ സ്ഥലത്തെത്തിയിട്ടുണ്ട്

കുഞ്ഞിനെ വലിച്ചെറിഞ്ഞ സമയത്ത് ഇതുവഴി കടന്നുപോയ കാർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുഞ്ഞിനെ വലിച്ചെറിയാൻ ഉപയോഗിച്ച കൊറിയർ കവറിലെ മേൽവിലാസം സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ താഴേക്കെറിഞ്ഞത് ആൾത്താമസമില്ലാത്ത ഫ്‌ളാറ്റിൽ നിന്നാണെന്ന സംശയത്തിലാണ് പോലീസ്

വൻഷിക എന്ന ഫ്‌ളാറ്റിൽ 21 കുടുംബങ്ങളാണ് താമസിക്കുന്നത്. ഏഴ് നിലകളുള്ള അപ്പാർട്ട്‌മെന്റിൽ രണ്ട് ഫ്‌ളാറ്റുകളിൽ താമസക്കാരില്ല. ഗർഭിണികൾ ആരും നിലവിലെ താമസക്കാരിൽ ഉണ്ടായിരുന്നില്ലെന്നാണ് അസോസിഷേയൻ ഭാരവാഹികൾ നൽകുന്ന സൂചന. എന്നാൽ ഗർഭവിവരം ഒളിച്ചുവെച്ചതാകാകമെന്ന സംശയത്തിലാണ് പോലീസ്.
 

Share this story