തന്നെ സംരക്ഷിക്കേണ്ടത് നല്ല കമ്മ്യൂണിസ്റ്റുകൾ; തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും: ടിഎൻ പ്രതാപൻ

prathapan

തൃശ്ശൂരിലെ ജനങ്ങൾ ലോക്‌സഭാംഗമായിരിക്കാൻ പറഞ്ഞാൽ അതാണ് സന്തോഷമെന്ന് ടിഎൻ പ്രതാപൻ. രാജിവെക്കേണ്ട സാഹചര്യം ഇനിയുമുണ്ടാകരുതെന്നാണ് ആഗ്രഹം. ബിജെപി ടാർഗറ്റ് ചെയ്ത തന്നെ സംരക്ഷിക്കേണ്ട ബാധ്യത നല്ല കമ്മ്യൂണിസ്റ്റുകൾക്കുണ്ട്. തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രതാപൻ പറഞ്ഞു

ചില സമൂഹ മാധ്യമങ്ങളെ പർച്ചേസ് ചെയ്ത് വ്യക്തിഹത്യ നടത്തുകയാണ്. പെയ്ഡ് സോഷ്യൽ മീഡിയ വാർത്തകൾ സൃഷ്ടിക്കുകയാണ്. വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടും. കേന്ദ്രപദ്ധതിയുടെ ഉദ്ഘാടനം ചിലപ്പോഴെല്ലാം അറിയിക്കാറില്ല. ദേശീയപാത 66 മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചത് അറിയിച്ചില്ല. പണി തീർന്നതും തുറന്ന് കൊടുക്കുമെന്ന പ്രസ്താവനയും താൻ അറിയാതെയാണ് എന്നും പ്രതാപൻ പറഞ്ഞു.
 

Share this story