പേരാവൂരിൽ മത്സരിക്കുന്നത് അഭിമാനത്തോടെ; സണ്ണി ജോസഫിന് മറുപടിയുമായി കെ കെ ശൈലജ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരിഹാസത്തിന് മറുപടിയുമായി കെ കെ ശൈലജ. ഇരിട്ടി താലൂക്ക് ഓഫീസിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. പാർട്ടിയിൽ പ്രമോഷൻ കിട്ടിയത് തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ടല്ലെന്നും 2024ൽ തോറ്റത് കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ടാണെന്നും കെ കെ ശൈലജ പറഞ്ഞു
അഭിമാനത്തോടെയാണ് പേരാവൂരിൽ മത്സരിക്കുന്നത്. ജയിക്കാവുന്ന മണ്ഡലങ്ങളിൽ മാത്രം മത്സരിക്കുന്നതല്ല ഞങ്ങളുടെ രീതിയെന്നും കെ കെ ശൈലജ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും കെ കെ ശൈലജക്ക് പാർട്ടി പ്രമോഷൻ നൽകുമെന്ന് നേരത്തെ സണ്ണി ജോസഫ് പരിഹസിച്ചിരുന്നു
വടകരയിൽ ശൈലജ പരാജയപ്പെട്ടപ്പോൾ കേന്ദ്ര കമ്മിറ്റിയിൽ എത്തി. ഇത്തവണ പോളിറ്റ് ബ്യൂറോയിൽ എത്തുമെന്ന് പ്രതീക്ഷിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇരിട്ടി താലൂക്ക് ഓഫീസിൽ എത്തി സണ്ണി ജോസഫും നാമനിർദേശ പത്രിക സമർപ്പിച്ചു
