തെറ്റായ സന്ദേശമാണ് നൽകുന്നത്; കർദിനാൾ ആലഞ്ചേരിക്കെതിരെ ഫാദർ പോൾ തേലക്കാട്ട്

paul

ബിജെപി അനുകൂല പരാമർശം നടത്തിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഫാദർ പോൾ തേലക്കാട്ട്. പ്രത്യയശാസ്ത്രം തിരുത്താത്ത ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നൽകും. മതമേലധ്യക്ഷൻമാർ ഒരു രാഷ്ട്രീയപാർട്ടിയെ പുകഴത്താനോ ഇകഴ്ത്താനോ പാടില്ലെന്നും പോൾ തേലക്കാട്ട് പറഞ്ഞു

ബിജെപി ഭരണത്തിൽ ക്രൈസ്തവ സമൂഹം സുരക്ഷിതരാണെന്നായിരുന്നു കർദിനാളിന്റെ വാക്കുകൾ. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ അരക്ഷിതരാണെന്നും കേരളത്തിലെ സാഹചര്യം നോക്കി മാത്രം അത്തരത്തിൽ നിലപാട് എടുക്കുന്നത് ശരിയല്ലെന്നും പോൾ തേലക്കാട്ട് പറഞ്ഞു

ദൈവത്തിന്റെ അധികാരത്തിന്റെ മേൽ ഇരിക്കുമ്പോൾ പാലിക്കേണ്ടതായ മാനവികതയുണ്ട്. ആ മാനവികത എല്ലാവരെയും ഉൾക്കൊള്ളുന്നതാകാണം. ആരെയും അകറ്റുന്നതോ അകൽച്ചക്ക് കാരണമാകുന്നതോ ആയ പ്രസ്താവനകൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Share this story