മൂവാറ്റുപുഴയിൽ ഒമ്പത് പേരെ കടിച്ചത് തെരുവ് നായയല്ല; വളർത്തുനായയെന്ന് നഗരസഭ

Dog

മൂവാറ്റുപുഴയിൽ ഒമ്പത് പേർക്ക് നായയുടെ കടിയേറ്റ സംഭവത്തിൽ വിശദീകരണവുമായി നഗരസഭ. ഒമ്പത് പേരെ തെരുവ് നായ ആക്രമിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ആക്രമിച്ചത് തെരുവ് നായ അല്ലെന്നും വളർത്തുനായ ആണെന്നും നഗരസഭ അറിയിച്ചു

നായയുടെ ചങ്ങല അഴിഞ്ഞു പോകുകയായിരുന്നു. വളർത്തുനായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചതായി നഗരസഭ അറിയിച്ചു. നായയുടെ ഉടമക്കെതിരെ കേസ് നൽകുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്

നായയുടെ ആക്രമണത്തിൽ പരുക്കേറ്റ് ഒമ്പത് പേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടികൾക്കും ജോലിക്ക് ഇറങ്ങിയവർക്കുമാണ് നായയുടെ കടിയേറ്റത്‌
 

Share this story