പ്രധാനമന്ത്രിയുടെ പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായില്ല: ചെന്നിത്തല

Ramesh Chennithala
പ്രധാനമന്ത്രി പങ്കെടുത്ത സർക്കാരിന്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ പ്രതിപക്ഷ നേതാവെന്ന നിലയിൽ എന്നെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തതാണ്. അതാണ് കീഴ് വഴക്കം. മുൻകാലങ്ങളിലും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന കേരളത്തിന്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
 

Share this story