കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ; ജനങ്ങളുടെ അനുഗ്രഹം തേടാനാണ് എത്തിയതെന്ന് മോദി

modi

ജനങ്ങളിൽ നിന്ന് അനുഗ്രഹം തേടാനാണ് താൻ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ധീവരസഭ സുവർണജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. മത്സ്യത്തൊഴിലാളികൾക്ക് മോദി അഭിവാദ്യം അർപ്പിച്ചു. കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണെന്നും മോദി പറഞ്ഞു

കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചു. കൊച്ചി സാമൂഹിക പരിവർത്തനത്തിന്റെ നാടാണ്. മത്സ്യത്തൊഴിലാളി സമൂഹം സമുദ്രാതിർത്തി കാക്കുന്നവരാണ്. പ്രളയകാലത്തെ സേവനങ്ങളും മോദി പ്രകീർത്തിച്ചു. ജീവൻ പണപ്പെടുത്തിയാണ് മത്സ്യത്തൊഴിലാളികൾ ദുരന്തമുഖത്തേക്ക് ഇറങ്ങിയതെന്നും മോദി പറഞ്ഞു

മത്സ്യത്തൊഴിലാളി സുരക്ഷക്ക് സാങ്കേതിക വിദ്യാ സഹായം ലഭ്യമാക്കി. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മന്ത്രാലയം തുടങ്ങിയെന്നും മോദി പറഞ്ഞു. പരിപാടിയിൽ കോൺഗ്രസ്, ബിജെപി നേതാക്കൾ പങ്കെടുത്തു. അതേസമയം സിപിഎം നേതാക്കൾ പരിപാടി ബഹിഷ്‌കരിച്ചു
 

Tags

Share this story