മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് തെറ്റ്; അപമാനിച്ചത് ശരിയായില്ലെന്ന് തരൂർ

tharoor

കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തതിനെതിരെ ശശി തരൂർ. കെ മുരളീധരന് അവസരം നൽകാത്തത് തെറ്റാണ്. സീനിയറായ ആളെ അപമാനിച്ചത് ശരിയായില്ലെന്നും തരൂർ തുറന്നടിച്ചു. പാർട്ടിയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ഇങ്ങനെ ചെയ്യരുത്്

അതേസമയം തനിക്ക് പ്രസംഗിക്കാൻ അവസരം കിട്ടാത്തതിൽ പരാതിയില്ല. എന്നാൽ കെ മുരളീധരന്റെ കാര്യത്തിൽ പാർട്ടിയെടുത്തത് തെറ്റായ തീരുമാനമാണ്. മുൻ കെപിസിസി പ്രസിഡന്റുമാരെ ഒരുപോലെ കാണണമായിരുന്നു. ഇത് ബോധപൂർവമായ ശ്രമമാണോയെന്ന് അറിയില്ലെന്നും തരൂർ വ്യക്തമാക്കി.
 

Share this story