തുലാപ്പള്ളിയിലെ ബിജുവിനെ കൊന്ന കാട്ടാനയെ വെടിവെച്ച് കൊല്ലാൻ ശുപാർശ ചെയ്യും

biju

പത്തനംതിട്ട തുലാപ്പള്ളിയിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ബിജുവിനെ ആക്രമിച്ച് കൊന്ന കാട്ടാനയെ വെടിവെച്ചു കൊല്ലാൻ ശുപാർശ നൽകും. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്ന് തന്നെ നൽകും. 50 ലക്ഷം രൂപ നൽകാൻ ശുപാർശ ചെയ്യും. ബിജുവിന്റെ മകന് താത്കാലിക ജോലി നൽകും. പിന്നീട് ഒഴിവ് വരുന്ന മുറയ്ക്ക് സ്ഥിരമാക്കും

ഡെപ്യൂട്ടി റേഞ്ചർ കമലാസനനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കും. ഡെപ്യൂട്ടി റേഞ്ചറെ സസ്‌പെൻഡ് ചെയ്യണമെന്ന് നാട്ടുകാർ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
 

Share this story