രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നത് ആശ്വാസകരം: സാദിഖലി തങ്ങൾ

sadiq

അയോധ്യയിലെ രാമക്ഷേത്രത്തിന് ആരും എതിരല്ലെന്നും അതേസമയം ബിജെപി അതിനെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ പ്രധാനപ്പെട്ടതാണ്. അത് പരസ്പരം എല്ലാവരും ബഹുമാനിക്കേണ്ടതുമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അയോധ്യയിൽ പുതിയ ക്ഷേത്രം വരുന്നത്. അതിനോട് ആർക്കും എതിർപ്പില്ല

രാമക്ഷേത്ര ഉദ്ഘാടനം കേവലം രാഷ്ട്രീയ പ്രചാരണത്തിനുള്ള മാർഗമായിട്ടാണ് ബിജെപി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ കോൺഗ്രസ് അടക്കമുള്ളവർ പ്രതിഷ്ഠാദിന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നു എന്നത് ആശ്വാസകരമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെടാൻ ഇത് ഇടയാക്കുമെന്നും ലീഗ് പ്രതീക്ഷിക്കുന്നു.
 

Share this story