കരടി ജനവാസമേഖലയിൽ ഇറങ്ങിയിട്ട് മണിക്കൂറുകൾ 65 കഴിഞ്ഞു; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

bear

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കരടിയെ ഇതുവരെ പിടികൂടാനായില്ല. കാരക്കാമലയിലാണ് ഒടുവിൽ കരടിയെ കണ്ടത്. കരടി ജനവാസ മേഖലയിൽ എത്തിയിട്ട് 65 മണിക്കൂർ പിന്നിട്ടു. കരടിയെ തുരത്താൻ സമീപത്ത് കാട് ഇല്ലാത്തതാണ് വനംവകുപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ദൗത്യം ഇന്നും തുടരും. പ്രദേശത്തെ മഞ്ഞ് മാറിയാൽ ഡാർട്ടിംഗ് ടീം ഇറങ്ങുമെന്ന് അധികൃതർ അറിയിച്ചു

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ പയ്യമ്പള്ളിയിലാണ് ആദ്യം കരടിയെ കണ്ടത്. പിന്നീട് തോണിച്ചാൽ, പീച്ചങ്കോട്, തരുവണ, കരിങ്ങാരി ഭാഗത്ത് എത്തി. ഇന്നലെ കരിങ്ങാരിയിലെ നെൽപ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. മയക്കുവെടി വെക്കാനുള്ള വനംവകുപ്പ് ശ്രമം വിഫലമായിരുന്നു. അവശനാണെങ്കിലും കരടി അതിവേഗമാണ് ഓടി മറിയുന്നത്. 


 

Share this story