തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബജറ്റല്ല; എന്നാൽ ക്ഷേമ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്: ധനമന്ത്രി

balagopal

കേരളത്തിൽ ധനസ്ഥിതിയുടെ കാര്യത്തിൽ നല്ല പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് പണം ലഭിക്കാനുണ്ട്. ആ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. എങ്കിലും മുന്നോട്ടു പോകാൻ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റി എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. 

അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുള്ള കാര്യങ്ങൾ മെച്ചപ്പെടുമ്പോൾ അതിന്റെ മെച്ചം അടുത്ത ഘട്ടങ്ങളിലായി ഉണ്ടാകും. അതുകൊണ്ട് തന്നെ ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റല്ല. എന്നാൽ ക്ഷേമ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് അവരുടെ വരുമാനം ഉറപ്പാക്കുന്നതിന് ഇടപെടൽ നടത്തേണ്ടതുണ്ട്

ആ തരത്തിലുള്ള ഇടപെടലാണ് നടത്തിയിട്ടുള്ളത്. ആശ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും അലവൻസിലെ പരിഷ്‌കരണം ഉത്തരവാദിത്തമാണ്. 12 വർഷമായി കേന്ദ്രം കൊടുത്തു കൊണ്ടിരിക്കുന്ന തുക വർധിപ്പിച്ചിട്ടില്ല. എന്നാൽ നമ്മൾ കാലോചിതമായ ഇടപെടൽ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു
 

Tags

Share this story