കെ റെയിൽ വരും കേട്ടോ എന്ന് പറയുന്ന പോലെയല്ല; രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും: സുരേഷ് ഗോപി

suresh

കണ്ണൂർ: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് നടനും  ബിജെപി നേതാവുമായ  സുരേഷ് ഗോപി. തുല്യതയുടെ ഭാഗമാണ് ഏകീകൃത സിവില്‍ കോഡെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നും അദ്ദേഹം  പറഞ്ഞു.  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന പദയാത്രയുടെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്. 

കെ റെയില്‍ വരും കേട്ടോ എന്ന് പറയുന്നത് പോലെയല്ല യുസിസി രാജ്യത്ത് വന്നിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. 
കേരളത്തിലെ അധമസര്‍ക്കാരിന് മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നെന്ന് പറഞ്ഞ  സുരേഷ് ഗോപി സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കേട്ടാല്‍ പെറ്റതള്ള സഹിക്കില്ലെന്നും കൂട്ടിച്ചേർത്തു. 

Share this story