പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: പുറത്തുനിന്ന് വന്ന 18 പേരെ ചോദ്യം ചെയ്തു

pangod

അതീവ സുരക്ഷാ മേഖലയായ ആനക്കൊമ്പ് മോഷണത്തിൽ മോഷ്ടാവിലേക്കെത്താൻ കഴിയാതെ പോലീസ്. പാർട്ടി നടന്ന ഓഫീസേഴ്‌സ് മെസിൽ സിസിടിവി ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോഷണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക ക്യാമ്പിലേക്ക് പാർട്ടിക്കായി പുറത്തുനിന്നു വന്ന 18 പേരെ പോലീസ് ചോദ്യം ചെയ്തു

ഇവരെ കൂടാതെ ക്യാമ്പിലുണ്ടായിരുന്നത് സൈനികരും ബന്ധുക്കളുമാണ്. സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്. സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബിൽ ബുധനാഴ്ച സംഘടിപ്പിച്ച പാർട്ടിക്ക് ശേഷമാണ് കൊമ്പുകൾ കാണാതായത്. 

സംസ്ഥാന സർക്കാർ വർഷങ്ങൾക്ക് മുമ്പ് കൈമാറിയ ആനക്കൊമ്പുകളാണ് കാണാതായത്. 2 കോടി രൂപ വില മതിപ്പ് വരുമെന്നാണ് നിഗമനം. ബുധനാഴ്ച രാത്രിയാണ് ക്യാമ്പിൽ ഡിജെ പാർട്ടി നടന്നത്. ഇതിലേക്ക് ശബ്ദവും വെളിച്ചവും സജ്ജീകരിക്കുന്നതിനായാണ് പുറത്ത് നിന്ന് 18 പേരെ കൊണ്ടുവന്നത്.
 

Tags

Share this story