ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് ചർച്ച: മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധമെന്ന് സതീശൻ

satheeshan

ജമാഅത്തെ ഇസ്ലാമിയും ആർ എസ് എസും തമ്മിൽ നടത്തിയ ചർച്ചയിൽ യുഡിഎഫിന് ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധമെന്ന് വിഡി സതീശൻ. മുഖ്യമന്ത്രി ഇപ്പോൾ പ്രതിരോധത്തിലാണ്. വിഷയം മാറ്റാൻ നടത്തിയ ശ്രമമാണ്. ഡൽഹിയിൽ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മുസ്ലിം സംഘടനകൾ ആർ എസ് എസുമായി ചർച്ച നടത്തിയതിന് കേരളത്തിലെ യുഡിഎഫ് എന്ത് പിഴച്ചുവെന്നും സതീശൻ ചോദിച്ചു

മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കാത്ത ആരോപണമാണ് ഉന്നയിച്ചതെന്നും സതീശൻ പറഞ്ഞു. യഥാർഥത്തിൽ ആർ എസ് എസുമായി ചർച്ച നടത്തിയത് സിപിഎമ്മാണ്. ശ്രീ എം എന്ന ആത്മീയാചാര്യന്റെ മധ്യസ്ഥതയിൽ തിരുവനന്തപുരത്തെ ഹോട്ടലിൽ കോടിയേരിയും പിണറായിയും ആർ എസ് എസുമായി ചർച്ച നടത്തി. ആ ചർച്ചക്ക് ശേഷം ആർ എസ് എസ്-സിപിഎം സംഘട്ടനം കുറഞ്ഞു. പകരം സിപിഎമ്മുകാർ കോൺഗ്രസിന് നേരെ ആക്രമണം ശക്തമാക്കിയെന്നും സതീശൻ പറഞ്ഞു.
 

Share this story