ആർഎസ്എസുമായുള്ള ചർച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണം: എം വി ഗോവിന്ദൻ

govindan

ആർ എസ് എസുമായുള്ള ചർച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ്, ലീഗ്, വെൽഫെയർ പാർട്ടി അന്തർധാര വ്യക്തമാണ്. എല്ലാക്കാലത്തും തുടരുന്ന ഈ ബന്ധത്തിന്റെ തുടർച്ചയാകും ആർ എസ് എസ്-ജമാഅത്തെ ഇസ്ലാമി ചർച്ച എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

മുഖ്യമന്ത്രി ഉന്നയിച്ച ആരോപണത്തിൽ യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ഇസ്ലാം വർഗീയ വാദത്തിന്റെ കേന്ദ്രമാണ് ജമാഅത്തെ ഇസ്ലാമി. ഇസ്ലാമോഫോബിയ പടർത്താനാണ് സിപിഎം ശ്രമമെന്ന് ആരോപിക്കുന്ന ജമാഅത്തെ ഇസ്ലാമി എന്തിനാണ് ഏറ്റവുമധികം ഇസ്ലാമോഫോബിയ പടർത്തുന്ന ആർഎസ്എസുമായി ചർച്ച നടത്തുന്നതെന്നും എം വി ഗോവിന്ദൻ ചോദിച്ചു

Share this story