എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു: വേങ്ങൂരിൽ 200 പേർക്കും കളമശ്ശേരിയിൽ 28 പേർക്കും രോഗബാധ

എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടുന്നു. വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിൽ 28 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരിൽ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയിലാണ് അധികൃതർ

വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും മഞ്ഞപ്പിത്തം വ്യാപിക്കുകയാണ്. ഇവിടെ രോഗം ബാധിച്ച 28 പേരിൽ പത്ത് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വേങ്ങൂരിൽ രോഗം സ്ഥിരീകരിച്ച 200ൽ 48 പേർ നിലവിൽ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്

ചൂട് കൂടിയതോടെ റോഡരികിൽ കൂൾ ഡിങ്ക്‌സ് കടകൾ കൂടിവരുന്നുണ്ട്. ഇത്തരം കടകളിൽ നിന്നാണ് രോഗം പടർന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ജ്യൂസ് കടകളിലേക്കുൾപ്പെടെ വരുന്ന ഐസ് ക്യൂബുകൾ എവിടെ നിന്നാണ് വരുന്നതെന്ന് അറിയാനുള്ള പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.
 

Share this story