മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജൻ ജാവേദ്കറെ കണ്ടത്; പിണറായി ഇപിയെ ഒറ്റിയെന്ന് സതീശൻ

satheeshan

ഇ പി ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജൻ ജാവേദ്കറെ കണ്ടത്. എന്നിട്ടിപ്പോൾ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ്. കൊണ്ടുനടന്നത് നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും വിഡി സതീശൻ പറഞ്ഞു. 

കരുവന്നൂർ അന്വേഷണം കടുപ്പിച്ചത് വോട്ടിനായാണ്. ഇപ്പോൾ അറസ്റ്റ് എന്ന് ഭീഷണിപ്പെടുത്തി പൊളിറ്റിക്കൽ ഡീലുണ്ടാക്കി. മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവേദ്കറുമായി സംസാരിച്ചത്. സിപിഎം നേതൃത്വം മറുപടി പറയണം. ഇപി ജയരാജനെതിരെ ഏതുവരെ സിപിഎമ്മിന് പോകാനാകുമെന്ന് സംശയമുണ്ട്. പിണറായിക്ക് എല്ലാം അറിയാമെന്നും സതീശൻ പറഞ്ഞു

സംസ്ഥാനത്ത് ഇത്ര മോശമായ തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. വോട്ടിംഗ് മെഷീൻ വ്യാപകമായി കേടായി. തെരഞ്ഞെടുപ്പിൽ ഇതനുസരിച്ച് സമയം നീട്ടി നൽകിയില്ല. വിശദമായ അന്വേഷണം വേണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
 

Share this story