സുന്ദരിയമ്മ കൊലക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ജയേഷ് പോക്‌സോ കേസിലും കുറ്റവിമുക്തൻ

jayesh

ഏറെ കോളിളക്കം സൃഷ്ടിച്ച സുന്ദരിയമ്മ കൊലക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ജയേഷിനെ മറ്റൊരു പോക്‌സോ കേസിലും കോടതി വെറുതെവിട്ടു. കോഴിക്കോട് പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പയ്യാനക്കൽ സ്വദേശി ജയേഷിനെ വെറുതെവിട്ടത്. സ്‌കൂളിൽ കയറി വിദ്യാർഥിയെ ഉപദ്രവിച്ചു എന്നായിരുന്നു ജയേഷിനെതിരായ കേസ്. തെളിവുകളുടെ അഭാവത്തിലാണ് കോടതി ജയേഷിനെ വെറുതെവിട്ടത്

2022 സെപ്റ്റംബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നായിരുന്നു ജയേഷിന്റെ ആരോപണം. സുന്ദരിയമ്മ കൊലക്കേസിൽ ജയേഷിനെ വെറുതെവിട്ട കോടതി ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചിരുന്നു

2012 ജൂലൈയിലാണ് വട്ടക്കിണറിന് സമീപം സുന്ദരിയമ്മ എന്ന വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ടത്. കേസിൽ ക്രൈംബ്രാഞ്ച് ജയേഷിനെ പിടികൂടുകയും പിന്നീട് കോടതി വെറുതെ വിടുകയുമായിരുന്നു.
 

Share this story