ഫോറസ്റ്റ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
Dec 27, 2019, 10:11 IST
അട്ടപ്പാടിയിൽ ഫോറസ്റ്റ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. അട്ടപ്പാടി മുക്കാലി സ്വദേശി ഉബൈദാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
ഡിസംബർ 24നായിരുന്നു അപകടം. കൈവരിയില്ലാത്ത പാലത്തിൽ നിന്നും ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ റെയ്ഞ്ച് ഓഫീസർ ശർമിള ജയറാം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല
പാലത്തിൽ നിന്നും പുഴയിലേക്ക് മറിഞ്ഞ ജീപ്പ് പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. അപകടം നടന്നയുടനെ രണ്ട് പേരെയും ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു