ഇടുക്കി പെരിയകനാലിൽ ജീപ്പ് ആക്രമിച്ച് കാട്ടാന; ആക്രമിച്ചത് അരിക്കൊമ്പനെന്ന് സംശയം
Mar 26, 2023, 10:30 IST

ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്ത് ജീപ്പ് കാട്ടാന ആക്രമിച്ചു. ജീപ്പിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അരിക്കൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
നേരത്തെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യ ദിവസമായി ഇന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി ഇതിന് തടയിടുകയായിരുന്നു. ഓപറേഷൻ അരിക്കൊമ്പൻ ദൗത്യം നിർത്തിവെക്കാനായിരുന്നു ഹൈക്കോടതി വിധി. വൻ ജനരോഷമാണ് ഇതിനെതിരെ മേഖലയിൽ ഉയർന്നിട്ടുള്ളത്.