കോഴിക്കോട് കൂടരഞ്ഞിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു: ഏഴ് പേരുടെ നില ഗുരുതരം

കൂടരഞ്ഞി

കോഴിക്കോട്: കൂടരഞ്ഞി - കക്കാടംപൊയില്‍ റൂട്ടില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. മാറാട് സ്വദേശി സായന്ത് ആണ് മരിച്ചത്.ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമെന്നാണ് വിവരം. മാറാട് സ്വദേശികളായ ആദർശ്, അമൽ, അക്ഷയ്, സനൂജ്, അഷ്റഫ്, അമിത് എന്നിവർക്കാണ് പരിക്കേറ്റത്.

കൂടരഞ്ഞി - കക്കാടംപൊയില്‍ പാതയില്‍ പീടികപ്പാറ പള്ളിക്ക് സമീപം യുവാക്കള്‍ സഞ്ചരിച്ച ഓപ്പണ്‍ ജീപ്പ് ആണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

ഇറക്കവും വളവുമുള്ള പീടികപ്പാറ ഭാഗത്തുവച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

Tags

Share this story