ഇടുക്കിയിൽ സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് ജീപ്പ് പാഞ്ഞ് കയറി: ഒരാൾക്ക് ദാരുണാന്ത്യം

Dea

ഇടുക്കി: സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഉപ്പുകണ്ടം നെല്ലംപുഴ സ്കറിയ (70) യാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ തറപ്പേൽ നിതിനും മറ്റൊരാൾക്കുമാണ് പരുക്കേറ്റത്.

ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ ആയിരുന്നു സംഭവം. ഉപ്പുകണ്ടത്തിൽ മറിയയുടെ സംസ്കാര ചടങ്ങിനെത്തിയവരുടെ ഇടയിലേക്ക് ബൊലീറോ ജീപ്പ് പാഞ്ഞു കയറുകയായിരുന്നു. സ്കറിയയുടെ ദേഹത്ത് കൂടി വാഹനം കയറിയിറങ്ങി. പരിക്കേറ്റവർ കട്ടപ്പനിലെ സ്വകാര്യ ആശുപത്രിയിലാണ്.

Share this story