ജെസ്‌ന തിരോധാനക്കേസ്: പിതാവിന്റെ ഹർജിയിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

ജെസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. ജെസ്‌നയുടെ പിതാവ് ജയിംസ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്ന് കോടതി ഉത്തരവിട്ടു. 

ജെസ്‌ന ജീവിച്ചിരിക്കുന്നുണ്ടെന്നോ മരിച്ചെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സിബിഐയുടെ വാദം. എന്നാൽ സിബിഐ പലകാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകൾ തന്റെ കൈവശമുണ്ടെന്നും കാണിച്ച് പിതാവ് ജയിംസ് തടസ്സ ഹർജി നൽകുകയായിരുന്നു

ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെ കുറിച്ച് തെളിവുകൾ നൽകിയെന്നാണ് ജയിംസ് പറയുന്നത്. തെളിവുകൾ നൽകിയാൽ തുടരന്വേഷണമാകാമെന്നായിരുന്നു സിബിഐ കോടതിയെ അറിയിച്ചത്. ജെസ്‌ന ഗർഭിണി ആയിരുന്നില്ലെന്നും രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും സിബിഐ കോടതിയിൽ പറഞ്ഞിരുന്നു. 2018 മാർച്ച് 22നാണ് ജെസ്‌നയെ എരുമേലിയിൽ നിന്ന് കാണാതായത്‌
 

Share this story