ജെസ്‌ന തിരോധാനക്കേസ്: പിതാവ് തെളിവ് ഹാജരാക്കിയാൽ തുടരന്വേഷണമാകാമെന്ന് സിബിഐ

ജെസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം നടത്താമെന്ന് സിബിഐ കോടതിയിൽ. ജെസ്‌നയുടെ പിതാവ് ജയിംസ് പറയുന്ന കാര്യങ്ങളിൽ തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ല. ജയിംസ് തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച ശേഷം തുടരന്വേഷണം നടത്താമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു. 

ഇതോടെ തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ കോടതി ജയിംസിന് നിർദേശം നൽകി. കേസ് അടുത്ത മാസം 3ന് വീണ്ടും പരിഗണിക്കും. ജെസ്‌നക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ജയിംസ് കോടതിയെ സമീപിച്ചത്

ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും ജയിംസ് ആവശ്യപ്പെട്ടിരുന്നു. ജെസ്‌നയുടെ സുഹൃത്തിന് പങ്കുണ്ടെന്നും വസ്തുത തെളിയിക്കുന്ന തെളിവ് കയ്യിലുണ്ടെന്നും ജയിംസ് പറഞ്ഞിരുന്നു.
 

Share this story