ജെസ്‌ന തിരോധാനക്കേസ്: സിബിഐ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി പിതാവിന്റെ ഹർജി

ജെസ്‌ന തിരോധാനക്കേസിൽ സിബിഐ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹർജി. ജെസ്‌നയുടെ പിതാവാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ജെസ്‌നയെ അജ്ഞാത സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ല, രക്തം പുരണ്ട വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല എന്നും ഹർജിയിൽ പറയുന്നു

സിബിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പിതാവ് ഹർജിയിൽ ഉന്നയിക്കുന്നത്. മകളെ അജ്ഞാത സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ല. ജസ്‌നയ്ക്ക് അമിത ആർത്തവ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ഇക്കാര്യം സുഹൃത്തിനോട് പറയാനാണ് ജസ്‌ന വീട് വിട്ടതെന്ന് സംശയിക്കുന്നതായും പിതാവ് ഉന്നയിക്കുന്നു.

രക്തം പുരണ്ട വസ്ത്രം ശാസ്ത്രീയ പരിശോധന നടത്തിയില്ല. കാണാതായ ശേഷം വന്ന ഫോൺകോളുകളും സിബിഐ അന്വേഷിച്ചില്ല. എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്തതും പരിശോധിച്ചില്ല. ഹോസ്റ്റലിൽ ഒപ്പം താമസിച്ചവരുടെ മൊഴി എടുത്തില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു

Share this story