വളാഞ്ചേരി ജ്വല്ലറിയിൽ നിന്ന് ആഭരണ മോഷണം; 50കാരി പിടിയിൽ
Apr 30, 2023, 12:34 IST

ജ്വല്ലറിയിൽ നിന്ന് ആഭരണം മോഷ്ടിച്ച സ്ത്രീയെ വളാഞ്ചേരി പൊലീസ് പിടികൂടി. കൊണ്ടോട്ടി മണ്ണാരിൽ വീട്ടിൽ സഫിയയെയാണ് (50) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലെ പാലാറ ഗോൾഡിൽ നിന്ന് ആഭരണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ പൊലീസ് പിടികൂടിയത്.
മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥാപനത്തിൽ നിന്ന് ഇവർ ആഭരണം മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ജ്വല്ലറിയിൽ വീണ്ടും എത്തിയ സഫിയയെ കണ്ട് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ ഉടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.