വാളയാറിൽ ജാർഖണ്ഡ് സ്വദേശിയെ തല്ലിക്കൊന്ന സംഭവം; പ്രതികളിൽ നാല് പേർ ആർഎസ്എസ് പ്രവർത്തകർ

rama

വാളയാർ അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളിൽ നാലുപേർ ബി ജെ പി- ആർ എസ് എസ് പ്രവർത്തകർ. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദൻ, ബിപിൻ എന്നിവരെ റിമാൻഡ് ചെയ്തു. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ജാർഖണ്ഡ് സ്വദേശി രാംനാരായണനെ ഇവർ തല്ലിക്കൊന്നത്

15 വർഷം മുമ്പ് ഡി വൈ എഫ് ഐ, സി ഐ ടി യു പ്രവർക്കകരെ വെട്ടിയ കേസിലെ പ്രതികളാണ് മുരളി, അനു എന്നിവർ. സി ഐ ടി യു ചുമട്ടുതൊഴിലാളിയായ സ്റ്റീഫനെ വെട്ടിയ കേസിന്റെ നടപടികൾ നിലവിൽ ഹൈക്കോടതിയിൽ നടന്നുവരികയാണ്. പാലക്കാട് എസ് ഡി പി ഐ പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതി ആർ ജിനീഷിന്റെ സംഘത്തിൽ പെട്ടവരാണ് പ്രതികൾ. 

കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും. ഏതാനും പേർ പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്. കള്ളൻ എന്ന് ആരോപിച്ചാണ് രാംനാരായണനെ ഇവർ തടഞ്ഞുവെച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
 

Tags

Share this story