ലീഗ് സമസ്തയെ തകർക്കുന്നുവെന്ന മന്ത്രി അബ്ദുറഹ്മാന്റെ ആരോപണം തള്ളി ജിഫ്രി തങ്ങൾ

jifri
മുസ്ലിം ലീഗ് സമസ്തയെ തകർക്കുന്നുവെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പരമാർശം തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആരും ആരെയും തകർക്കുന്നില്ല. മുസ്ലിം ലീഗിന് ആരെയും തകർക്കണമെന്ന് വിശ്വാസമില്ല. സമസ്തയെ ആരും തകർക്കുകയുമില്ല. സമസ്തയെ തകർക്കാൻ പറ്റില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മുഈനലി തങ്ങൾക്ക് മാത്രമല്ല, ഒരാൾക്കും ഭീഷണി വരാൻ പാടില്ല. ഭീഷണി വന്നാൽ ചിലപ്പോൾ പ്രതികരിക്കേണ്ടി വരും. സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പരാമർശം ആ അർഥത്തിൽ പറഞ്ഞതാകില്ല. പ്രസംഗത്തിന് പൊടിപ്പ് കൂട്ടാൻ പറഞ്ഞതാകും. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
 

Share this story