ജോണി നെല്ലൂർ കേരളാ കോൺഗ്രസ് വിട്ടു; യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വം രാജിവെച്ചു

johny

ജോണി നെല്ലൂർ കേരളാ കോൺഗ്രസ് വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും ജോണി നെല്ലൂർ ആരോപിക്കുന്നു. 

കേരളാ കോൺഗ്രസ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നു. 2018 മുതൽ വഹിച്ച് വരുന്ന യുഡിഎഫ് സെക്രട്ടറി സ്ഥാനവും രാജിവെക്കുന്നുവെന്നും അദ്ദേഹം കത്തിൽ അറിയിച്ചു. 

ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല. നിലവിലുള്ള ഒരു പാർട്ടിയിലും ചേരില്ല. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യൂലർ ദേശീയ പാർട്ടി രൂപീകരിക്കാൻ ആലോചന നടക്കുന്നു. പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നും ജോണി നെല്ലൂർ അറിയിച്ചു.
 

Share this story