ജോണി നെല്ലൂർ ബിജെപി മുന്നണിയിലേക്ക്; കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ പിളർത്തും

johny

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ ബിജെപി മുന്നണിയിലേക്കെന്ന് സൂചന. ജോണിയുടെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം നടക്കുകയാണ്. വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നത്. ബിജെപി പിന്തുണയിൽ ഒരു പുതിയ കേരളാ കോൺഗ്രസ് രൂപീകരിക്കാനാണ് നീക്കം

ജോസഫ് ഗ്രൂപ്പ് പിളർത്തി ജോണി നെല്ലൂരിനെ സ്വന്തം പാളയത്തിൽ എത്തിക്കാനാണ് ബിജെപി നീക്കം. ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പിൽ നിന്നും ഇന്ന് രാജി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നാഷണൽ പ്രോഗ്രസീവ് പാർട്ടിയെന്നാണ് പുതിയ പാർട്ടിക്ക് കണ്ടുവെച്ച പേര്. ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന ജോയ് എബ്രഹാമും മാത്യു സ്റ്റീഫനും പുതിയ പാർട്ടിയുടെ ഭാഗമാകും.
 

Share this story