ജോണി നെല്ലൂർ കേരളാ കോൺഗ്രസ് എമ്മിലേക്ക്; ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി

johny

മുൻ എംഎൽഎ ജോണി നെല്ലൂർ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി. പാലായിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ജോണി നെല്ലൂർ കേരളാ കോൺഗ്രസ് എമ്മിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്. മാതൃസംഘടനയിലേക്ക് മടങ്ങാനാകുന്നത് സന്തോഷകരമാണെന്ന് ജോണി നെല്ലൂർ മാധ്യമങ്ങളോട് പ്രതികരിച്ചു

കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്നു ജോണി നെല്ലൂർ. പിന്നീട് ജോസഫ് വിഭാഗത്തോടൊപ്പം ചേർന്നു. 2023 ഏപ്രിലിൽ ജോണി നെല്ലൂർ വർക്കിംഗ് ചെയർമാനായി നാഷണൽ പ്രോഗ്രസീവ് പാർട്ടി എന്ന പാർട്ടി രൂപീകരിച്ചിരുന്നു. യുഡിഎഫിൽ അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ജോണി നെല്ലൂർ കേരളാ കോൺഗ്രസ് എമ്മിലേക്ക് മടങ്ങുന്നത്.
 

Share this story