കണമലയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് ജോസ് കെ മാണി
Sun, 21 May 2023

എരുമേലി കണമലയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. റവന്യു വകുപ്പിനും പോലീസിനും ആശയക്കുഴപ്പമുണ്ടായത് ശരിയല്ല. ഭാവിയിൽ ഇത്തരം ദുരന്തങ്ങളുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കാൻ സർക്കാർ ഉന്നതതല സമിതി രൂപീകരിക്കണം
ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്തവ സഭാ നേതൃത്വത്തിനെന്നും ജോസ് കെ മാണി പറഞ്ഞു. കലക്ടറുടെ ഉത്തരവ് നടപ്പാക്കി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്നും ജോസ് കെ മാണി പറഞ്ഞു