മലയാളികളിൽ ഏറ്റവും സമ്പന്നൻ ജോയ് ആലൂക്കാസ്; തൊട്ടുപിന്നിൽ എംഎ യൂസഫലി
Sep 12, 2025, 10:47 IST

മലയാളികളിൽ ഏറ്റവും സമ്പന്നൻ എന്ന പട്ടം സ്വന്തമാക്കി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്. ഫോബ്‌സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 6.7 ബില്യൺ ഡോളർ(59,000 കോടി രൂപ) ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ആഗോള പട്ടികയിൽ 563ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്
ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയാണ് മലയാളികളിൽ രണ്ടാം സ്ഥാനത്ത്. 5.4 ബില്യൺ ഡോളറാണ്(47,500 കോടി) അദ്ദേഹത്തിന്റെ ആസ്തി. ആഗോള പട്ടികയിൽ 743 ആണ് യൂസഫലിയുടെ റാങ്ക്
ജെംസ് എഡ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കി 4 ബില്യൺ ഡോളറുമായി മലയാളികളിൽ മൂന്നാം സ്ഥാനത്ത് എത്തി. ഫോബ്‌സ് റാങ്കിംഗ് 998 ആണ്. ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ളക്ക് 3,9 ബില്യൺ ഡോളർ ആസ്തിയുണ്ട്. 1015 ആണ് റാങ്കിംഗ്. കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടിഎസ് കല്യാണരാമൻ 3.6 ബില്യൺ ഡോളർ നേട്ടം സ്വന്തമാക്കി. 1102 ആണ് റാങ്കിംഗ്