തെളിവ് നശിപ്പിച്ചതിൽ ജഡ്ജിക്കെതിരേ അന്വേഷണം വേണം; ചേരാനല്ലൂർ വാഹനാപകടക്കേസിൽ പരാതിയുമായി ജയബാലകൃഷ്ണന്‍റെ കുടുബം

ജയബാലക്രിഷ്ണൻ

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിന് കാരണക്കാരനായ 17കാരന്‍റെ പിതാവും ജഡ്ജിയുമായ റിനോ ഫ്രാൻസിസിനെതിരേ അപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബം. തെളിവ് നശിപ്പിച്ചതിൽ ജഡ്ജിക്കെതിരേ പ്രത‍്യേകം അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ടാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ ജഡ്ജിയുടെ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടായെന്ന് കുടുംബം പരാതിയിൽ ആരോപിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മരണപ്പെട്ടത്. എന്നാൽ 17കാരനെതിരേ നടപടി സ്വീകരിച്ചിരുന്നില്ല. പിന്നീട് ജയബാലകൃഷ്ണന്‍റെ കുടുംബം രംഗത്തെത്തുകയും ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിനും പിന്നാലെയാണ് നടപടി സ്വീകരിച്ചത്. നാലു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

Tags

Share this story