രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി; പോലീസ് സുരക്ഷ ഏർപ്പെടുത്തി

ranjith

ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണി. കേസിൽ 15 പ്രതികളെയും വധശിക്ഷക്കാണ് കോടതി വിധിച്ചത്. ഭീഷണിയെ തുടർന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി. എസ് ഐ അടക്കം അഞ്ച് പോലീസുകാരുടെ സുരക്ഷയാണ് ജഡ്ജിക്ക് ഏർപ്പെടുത്തിയത്

കേസിൽ രണ്ടാംഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും.
 

Share this story